കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label കസേരയും. Show all posts
Showing posts with label കസേരയും. Show all posts

Friday, 15 November 2013

മുഖ്യനും,കസേരയും

മുഖ്യനും,കസേരയും 
         ======== 
എല്ലാരും ചൊല്ലണ് കേരളോം ചൊല്ലണ് 
കല്ലാണ്‌ നെഞ്ചിലെന്നു , മുഖ്യന്റെ 
കല്ലാണ് നെഞ്ചിലെന്നു !!

ഭരണോന്നു കിട്ടീപ്പോൾ മുഖ്യന്റെ വേഷത്തിൽ 
കുപ്പായം ഇട്ടൂപോയീ , ഞമ്മള് 
കുപ്പായം ഇട്ടൂപോയീ !!

ആരൂപറഞ്ഞാലും എന്തൂപറഞ്ഞാലും 
ഊരില്ലി  കുപ്പായം ഞാൻ  , കൂട്ടരെ 
ഊരില്ലി  കുപ്പായം ഞാൻ !!

ആരെല്ലാംവന്നാലും എന്തെല്ലാം തന്നാലും 
ഐസ്ക്യൂബിലിട്ടു വെക്കും, ഫയലെല്ലാം 
ഐസ്ക്യൂബിലിട്ടു വെക്കും !!

കാക്കാ പറഞ്ഞും കോക്കോ കളിച്ചും 
കഴുതയെ പറ്റീച്ചീടും ,ജനമെന്ന 
കഴുതയെ പറ്റീച്ചീടും !!

കറുപ്പിനേം ഭയമില്ല ചുകപ്പിനേം ഭയമില്ല 
കസേരയാണേ സത്യം , മന്ത്രി -
ക്കസേരയാണേ സത്യം !!

നാടു മുടിഞ്ഞു ജനങ്ങൾ കരഞ്ഞാലും 
കസേരെയാണേ സത്യം ,മാറില്ല 
കസേരെയാണേ സത്യം !!

ധാർമ്മികച്യുതിയില്‍  മൂല്യം ശോഷിച്ചാലും
അധികാരമാണെൻ നേട്ടം , നാട്ടിലെ 
അഭിമാനമല്ലേ സത്യം !!
ദേവൻ തറപ്പിൽ !!!