കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label കാവ്യസൂര്യനു പ്രണാമം. Show all posts
Showing posts with label കാവ്യസൂര്യനു പ്രണാമം. Show all posts

Sunday, 21 February 2016

കാവ്യസൂര്യനു പ്രണാമം

കാവ്യസൂര്യനു പ്രണാമം ..!!
മലയാള ഭാഷയിൽ മധുരമായ് കാവ്യങ്ങൾ 
മണിമുത്തിൽ ചാലിച്ച കാവ്യസൂര്യൻ ,       
ഏഴുനിറത്തിലും ഏഴുവർണ്ണങ്ങളിൽ 
കനകത്തിന്നക്ഷരജ്വാലയിലഗ്നിൽ 
കവിതയും ചൊല്ലി കഥയും പറഞ്ഞ
സൂര്യകിരീടവും മൺ മറഞ്ഞു ....!

മലയാള മണ്ണിൽ മഞ്ഞൾ വരക്കുറി
ചാർത്തിയ സൂര്യൻ മറഞ്ഞുവല്ലോ
അഗ്നിശലഭത്തിൽ അക്ഷരമായപ്പോൾ
അരിവാളും നക്ഷത്രം ജീവനേകി...!

പൊരുതുന്ന സൌന്ദര്യം
തീർത്ത്‌ സ്നേഹാക്ഷരത്തോണിൽ 
കാവ്യസൂര്യനു..!
അർദ്ധവിരാമത്തിലൂടെ യാത്ര ...
തോന്ന്യാക്ഷരങ്ങളിൽ 
കൂടെനീയാത്മാവിൽ 
മുട്ടിവിളിച്ചിട്ടു നറുമൊഴിയും തീർത്ത്‌ 
നിളയിളിറങ്ങിയോ നീരാടുവാൻ ...!

അഗ്നിച്ചിറകിൽ നിൻ കാവ്യസർഗ്ഗങ്ങൾ
നാലുമണി പൂക്കളായ് വിരിഞ്ഞ നേരം
മഞ്ഞൾ പ്രസാദവും ചാർത്തിയിട്ടല്ലോ നീ
ഭൂമിക്ക് ഗീതങ്ങൾ ചൊല്ലിയാത്ര..?

ഒരു ശാപപ്പുലരിയിൽ
തിരശീല പിന്നിലും 
മറഞ്ഞിരുന്നല്ലൊ 
മരണത്തിൻ കാമുകൻ .....
പറയാതെ നീയും 
വിടചൊല്ലിയപ്പോൾ
തേങ്ങിയിലോകം നിനക്ക് വേണ്ടി 
നിന്നോർമ്മയിൽ മലയാളം
മരവിച്ചുവോ ....

അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നും 
ഒരുമാത്ര വെറുതെ 
മോഹിച്ചു പോയ്‌ ,ഞാനും 
ഒരുമാത്ര വെറുതെ മോഹിച്ചു പോയ്‌ ...!
(16/02/16 , അന്തരിച്ച മഹാകവി ഓ എൻ വിയുടെ
ഓർമ്മയ്ക്ക്‌ മുമ്പിൽ എന്റെ പ്രണാമം)