കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label പാരഡി/ നാളികേരത്തിൻറെ. Show all posts
Showing posts with label പാരഡി/ നാളികേരത്തിൻറെ. Show all posts

Wednesday, 14 December 2016

പാരഡി/ നാളികേരത്തിൻറെ

പാരഡി/ നാളികേരത്തിൻറെ...

നാളികേരത്തിൻറെ നാട്ടിലെനിക്കിന്നു 
നാരായം കുത്താനും മണ്ണില്ല 
ഒന്നുതലചായ്ക്കാനോലപ്പുരയില്ല 
ഒന്നുറങ്ങാനുമിടമില്ലല്ലോ 
ആറടിമണ്ണുമെനിക്കില്ല നാട്ടിൽ 
നാളികേരത്തിൻറെ ................

നോമ്പുനോറ്റന്നെ കാത്തിരിക്കും ബന്ധു -
മിത്രങ്ങളൊക്കെയും നാട്ടിലുണ്ട്  [2]
നാലു ദശകങ്ങൾ മുമ്പെങ്ങോ ഞാനും 
നാടുവിട്ടെന്നോ പോന്നതാണേ ..
കാത്തിരിക്കാനാരും കൂട്ടുകാരില്ലേലും  
കാതിൽ മുഴങ്ങുമെൻഗ്രാമഭംഗി , എന്നും 
കാതിൽ മുഴങ്ങുമെൻഗ്രാമഭംഗി 
നാളികേരത്തിൻറെ ........

പൊന്നോണപ്പുലരിയിൽ കൂട്ടുകാരൊത്തുഞാൻ  
ഉഞ്ഞാലിലാടിക്കളിച്ച കാലം [2]
ഇടിവീണകുണ്ടിൻ കരയിൽ കൂടോടിയും
ഇടിവെട്ടിവീണപേലെത്രവീണു ...
കണ്ണുനീർ കൊണ്ടിന്നു കഥകൾരചിക്കാനും 
കവിതകൾപാടാനിന്നാരുമില്ല , എന്റ്റെ 
അന്നത്തെ കൂട്ടുകാരാരുമില്ല ......
നാളികേരത്തിൻറെ ........

നീറുന്ന നെഞ്ചുമായ് ഗ്രാമത്തിന്നോർമ്മകൾ  
പേറിഞാൻ ദൂരെ വസിച്ചീടുമ്പോൾ (2 )
ഓരോ പുലരിയും പെറ്റുവീഴുമ്പോളും 
നിറകണ്ണുമായ് ഞാൻ കണക്കെടുക്കും 
ജീവിതനഷ്ടകണക്കെടുക്കും ....
നാളികേരത്തിൻറെ ........

ജീവിതത്താളിൻറെതളും കഴിയാറായ് 
ഇരുൾ വീഴ്ത്തിയല്ലോയെൻ ജീവിതം 
ഓർമ്മകൾ പെയ്യുന്ന തീരത്ത്  ഞാനിന്നു  
ഗേഹവും  തേടിയലഞ്ഞിടുന്നു  
  ഞാൻ ഗേഹം തേ...ടിയലയുന്നു 
നാളികേരത്തിൻറെ ........

പാരഡി/ നാളികേരത്തിൻറെ

പാരഡി/ നാളികേരത്തിൻറെ...

നാളികേരത്തിൻറെ നാട്ടിലെനിക്കിന്നു 
നാരായം കുത്താനും മണ്ണില്ല 
ഒന്നുതലചായ്ക്കാനോലപ്പുരയില്ല 
അവിടെങ്ങാൻ പോയിട്ടു ചത്തുപോയെങ്കിൽ 
ആറടിമണ്ണുമെനിക്കില്ല 
ആറടിമണ്ണുമെനിക്കില്ല
നാളികേരത്തിൻറെ ................

നോമ്പുനോറ്റന്നെ കാത്തിരിക്കും ബന്ധു -
മിത്രങ്ങളൊക്കെയും നാട്ടിലുണ്ട്  [2]
നാലു ദശകങ്ങൾ മുമ്പെങ്ങോ ഞാനും 
നാടുവിട്ടെന്നോ പോന്നതാണേ  
കാത്തിരിക്കാനാരും കൂട്ടുകാരില്ലേലും  
കാതിൽ മുഴങ്ങുമെൻഗ്രാമഭംഗി , ഇന്നും 
കാതിൽ മുഴങ്ങുമെൻഗ്രാമഭംഗി 
നാളികേരത്തിൻറെ ........

പൊന്നോണപ്പുലരിയിൽ കൂട്ടുകാരൊത്തുഞാൻ  
ഉഞ്ഞാലിലാടിക്കളിച്ച കാലം [2]
ഇടിവീണകുണ്ടിൻ കരയിൽകൂടോടിയും
ഇടിവെട്ടിവീണപേലെത്രവീണു 
കണ്ണുനീർ കൊണ്ടിന്നു കഥകൾരചിക്കാനും 
കവിതകൾപാടാനിന്നാരുമില്ല , എന്റ്റെ 
അന്നത്തെ കൂട്ടുകാരാരുമില്ല ...
നാളികേരത്തിൻറെ ........

നീറുന്ന നെഞ്ചുമായ് ഗ്രാമത്തിന്നോർമ്മകൾ  
പേറിഞാൻ ദൂരെ വസിച്ചീടുമ്പോൾ 
ഓരോ പുലരിയും പെറ്റുവീഴുമ്പോളും 
നിറകണ്ണുമായ് ഞാൻ കണക്കെടുക്കും 
ഇന്നും ജീവിതനഷ്ടകണക്കെടുക്കും 
നാളികേരത്തിൻറെ ........

ജീവിതത്താളിൻ  ഇതളും കഴിയാറായ് 
ഇരുൾ വീഴ്ത്തിയല്ലോ ജീവിതം 
ഗ്രഹാതുരതീരത്ത്  ഭ്രമണം പതിക്കുമ്പോൾ 
ഗേഹം ഞാൻ തേടിയലയുന്നു 
ഒരുഗേഹം ഞാൻ തേ...ടിയലയുന്നു 
നാളികേരത്തിൻറെ ........