കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

Saturday, 23 August 2014

പ്രണയം

പ്രണയമൊരുഗ്നിനാളം ,യൌവ്വനം 
ധ്യാനിച്ചുണർന്നപ്പോൾ സ്വപ്നരാഗം 
പ്രണയമൊരു അമൃത തീർത്ഥം, മധുര 
പ്രപഞ്ചത്തിൻ ലാവണ്യമിന്ദ്രതീർത്ഥം 

Friday, 22 August 2014

പ്രണയം

പ്രണയം ഒരു കടലുപോലാണ് ,
മഞ്ഞണിഞ്ഞ നിശാഗന്ധിയാണ്
ഇളം കാറ്റിലെ ലതകളാണ് ,
കുസുമ സുരഭിലമാണ്
അനുരാഗ പൂക്കളാണ് ,
ഹരിത പാടമാണ്
പ്രണയം പരിമളമാണ്  ,
നിറമാർന്ന നിഴലാണ്
നിറവിന്റെ കനലാണ് ,
തളിരിന്റെ തേരാണ് ,
പ്രണയം ജലതരംഗം പോലെ
മഞ്ഞുമഴപ്പൂക്കളാണ് ,
പ്രണയം അഗ്നി നാളമാണ് ,
തമസിന്റെ പൂനിലാവാണ് ,
താരുണ്യത്തിൻ നിലാവാണ്‌ ,
പ്രണയം സ്ത്രീ സുരലയമാണ് ,