കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label പ്രണയഗീതകം. Show all posts
Showing posts with label പ്രണയഗീതകം. Show all posts

Saturday, 15 July 2017

പ്രണയഗീതകം

അസ്ത്രമേൽപ്പിച്ചവളും കടന്നുപോയ്
അസ്ത്രമായൊരു കല്ലിന്‍ ഹൃദയവും 

നെഞ്ചിലഗ്നിയും കോരിയിട്ടിട്ടവൾ  
നെച്ചൂകൂടം തകർത്തു കടന്നുപ്പോള്‍

വെന്തുനീറിയ നേരത്തു ഞാനപ്പോൾ
ചങ്കുപൊട്ടി മരിക്കുമെന്നായല്ലോ

ശങ്കയോടെ പക തീർത്തിടുവാനായ്
ചിന്തവന്നു കലഹിച്ച നേരത്തിൽ

എന്നുമെന്നും വിളി കേൾക്കുവാനായ്
എണ്ണിയെണ്ണിക്കഴിഞ്ഞതോർമ്മിച്ചുഞാൻ

വിസ്മരിക്കുവാനാവുമോ മധുരമാം
വിസ്മയത്തിന്റെ മൗന ഗീതങ്ങളും

രാപകലുകലിലും നൊമ്പരമന്യോന്യം 
രാഗഹൃദയമായ് പങ്കുവെച്ചെത്രയോ  

സ്‌നേഹ പാശത്തിൽ ബന്ധിച്ചുമവളെന്നെ
സ്നേഹശാപം വിതച്ചു ഹൃത്തിങ്കലും

പ്രണയ നാടകം ആടിത്തിമർത്തവൾ
പ്രഹരമേൽപ്പി,ച്ചെങ്ങോ കടന്നുപോയ്

ചുറ്റിയില്ലൊരു പാർക്കുകൾ ബീച്ചിലും
ചുറ്റുവാനുള്ള നേരവുമില്ലല്ലോ

ചുട്ടു പൊള്ളിച്ചുവല്ലോ കരളെന്റെ   
ചുറ്റിവീണിന്നു കണ്ണീർക്കയത്തിലും

ഇന്നലത്തെപ്പോലോർക്കുന്നു ഞാനിന്നു
ഇന്നതിൽ നിന്നു കേറുവാനാകില്ല

വത്സരം താണ്ടിതാണ്ടിയാവേളയിൽ 
മത്സ്യകന്യയാമവളും കടന്നുപോയ്...

അസ്ത്രമെയ്‌തു തകർത്തെന്റെ ഹൃത്തിലും 
അമ്പുകൊണ്ടു മുറിവേറ്റു ചങ്കിലും  

കരളുമുഴുതുമറിച്ചവൾ പോയപ്പോൾ 
കരളിനുള്ളിൽ കൊടുങ്കാറ്റടിച്ചല്ലോ !

സ്നേഹശാപത്തിൽബന്ധിതമായല്ലോ
സ്വാർത്ഥമാണന്നറിഞ്ഞില്ല ഞാനന്നു

തണല് നൽകുവാൻ തോന്നിയ നേരവും
തകരുമെന്നതുമോർക്കാതെ പോയല്ലോ

തടവിലായെന്റെ ജീവിതത്തോണിയും
താണുപോയി കടലിന്റെ ചുഴിയിലും 

കരളിലഗ്നി തീയ്യാളുന്നു നിത്യവും
കരളു കീറിയകുന്നവളെപ്പോഴോ

ഇരുളുവീഴുമേന്നോര്‍ത്തൊരു നേരത്തു
ഇണപിരിയാൻ മനസ്സിൽ മതിൽകെട്ടി

നൊന്തു നൊന്തു തകരുന്നു ഹൃദയവും
വെന്തുനീറി മരിക്കുന്നു ഞാനിന്നു

ഹൃദയ സാഗരം തേങ്ങിടുന്നിപ്പോഴും
ഹൃദയവീണതൻ തന്ത്രിനിലക്കുമോ

തഴുകിടുന്നല്ലയവളെൻ നെഞ്ചിലും
തഴുകിതീർത്ഥം തന്നവളെത്രയോ

സരളമായെന്റെ ശബ്ദം നിലച്ചാലും
സൗരയൂഥം കണക്കിനു ചുറ്റുടും

പെയ്തൊഴിയട്ടെ പെരു മഴക്കാലമായ് 
പൊയ്മുഖമല്ലൊ മണ്ണിൽപ്പിരിഞ്ഞിടാം

കരൾ തുടിക്കുന്നവൾക്കായിട്ടിപ്പോഴും
കുരുതിനൽകാമവൾക്കെൻറെജീവിതം

കരുണ തോന്നിനീ തിരികെ വരുമെങ്കിൽ
കരളിൽ ചേർത്തിടാമവസാനശ്വാസവും 
ദേവൻ തറപ്പിൽ