കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഭൂമിക്കു ചരമം ?. Show all posts
Showing posts with label ഭൂമിക്കു ചരമം ?. Show all posts

Wednesday, 14 December 2016

ഭൂമിക്കു ചരമം ?

ഭൂമിക്കു ചരമം ?
ദേവൻ തറപ്പിൽ
-------------------
കണ്ടൽ ചെടികളും കണ്ണീർതടാകവും
കൊത്തിപ്പെറുക്കി തുണ്ടമാക്കി 
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു തീരം വെളിപ്പിച്ച കാടിനും !
പകലും കറുപ്പിച്ചു പാടത്തെ നെല്ലിനും
പതിരായി പിണമായുണങ്ങിയെങ്ങും
പിടയുംബുൾഡോസറിൽഅമരുന്നുപാടം
തുടികൊട്ടി മിഴിനീരിൽ പച്ചിലക്കാടു
രാസംപുരണ്ടു കരിയുന്നു കൃഷികളും !
വിഷവായുചീറ്റുന്നു കൽപകത്തിൻനീരു
നേരിന്റെനോവിൽ തീയിലകൾ പാറി
തേങ്ങുന്ന മരതകക്കുന്നിന്റെ നൊമ്പരം
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു തീരം വെളുപ്പിച്ച കാടിനും
ത്വരയുണ്ടു പകയുണ്ടു ഭൂമിക്കു മരണത്തി-
ലസുരജന്മങ്ങളിൻ കൈക്കരുത്തിൽ !
നദികളും,തോടുകൾകായൽമുറിച്ചും
വരുതിയിൽ വളയിട്ടു കോണ്‍ഗ്രീറ്റുമേടുകൾ
തിരതേടി നീറുന്ന മാനുഷ്യജന്മങ്ങൾ
നിലയില്ലാ നിലതെറ്റിച്ചുഴിയിലായി
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു് തീരം വെളുപ്പിച്ച കാടിനും !
ഹരിതവർണ്ണങ്ങൾ രൗദ്രഭാവംപൂണ്ടു
തിരതേടി പകയിലും പുകയുന്നുപർവ്വതം
നീരിന്റെ ഉറവകൾ നീർത്തടക്കുഴികളും
നിഴൽതീർത്ത മറപറ്റി മണിമന്ദിരങ്ങളും
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു തീരം വെളുപ്പിച്ച കാടിനും
ത്വരയുണ്ടു പകയുണ്ടു ഭൂമിക്കുമരണത്തി -
ലസുരജന്മങ്ങളിൻ കൈക്കരുത്തിൽ
പ്രകൃതിയിൽ നറുമേനി വിളയിച്ചനെൽമണി-
ക്കതിരോന്റെ പാടോം വിവസ്ത്രയാക്കി !
ഭൂമിതൻ മാറും പിളർന്നിട്ടു പകതീർത്തു
പൊങ്ങുന്നു മിന്നും സൌധങ്ങളെങ്ങും
ത്വരയുണ്ടു പകയുണ്ടു ഭൂമിക്കുമരണത്തി -
ലസുരജന്മങ്ങളിൻ കൈക്കരുത്തിൽ
പൂങ്കാവനങ്ങൾ സ്മൃതിയായി,ശിലയായി,
രമ്യഹർമ്മങ്ങൾ ശിഖണ്ഡങ്ങൾ തീർത്തു
പകയോടെ,മാന്തിയും,കീറിയും ധരണി
പകതീർത്തു കോണ്‍ഗ്രീറ്റു മരുഭൂമിയാക്കും
ത്വരയുണ്ടു പകയുണ്ടു ഭൂമിക്കു മരണത്തി-
ലസുരജന്മങ്ങളിൻ കൈക്കരുത്തിൽ
ഇരുളിന്റെ മറവിലും ഇരുൾതേടി നിയതങ്ങൾ
ഇടിവാളായിതിഹാസപ്പോരുൾതീർക്കുന്നോർ
പൈതൃക കാഴ്ചകൾ പാഴ്മരത്തിൽ രചി-
ച്ചിതിഹാസ സംസ്ക്കാര,സ്മാരകം തീർക്കണം
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു തീരം വെളിപ്പിച്ച കാടിനും
ത്വരയുണ്ടു,പകയുണ്ടു,ഭൂമിക്കു മരണത്തി-
ലസുരജന്മങ്ങളിൻ കൈക്കരുത്തിൽ
അധികാരഗർവ്വിൽ വമിക്കും ദുർഗന്ധം
പ്രക്രുതിതൻ ദുര്യോഗകഴുമരക്കാഴ്ചകൾ
വിങ്ങുന്നു ഭൂതലം,പുകയുന്നശാന്തികൾ
സഹ്യന്റെ നെഞ്ചിലും കനലിന്റെവാളുകൾ
അലറിക്കരയും ആർത്തനാദങ്ങൾ
അട്ടഹാസങ്ങൾ കണ്ണുനീർക്കനവുകൾ
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു തീരം വെളിപ്പിച്ച കാടിനും
പകലിന്റെ ഭീകരത കണികണ്ടു കാണികൾ
പതറുന്നു പകലോന്റെ വരവിനായി
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു തീരം വെളിപ്പിച്ച കാടിനും
ത്വരയുണ്ടു,പകയുണ്ടു,ഭൂമിക്കു മരണത്തി-
ലസുരജന്മങ്ങളിൻ കൈക്കരുത്തിൽ
(ദേവൻ തറപ്പിൽ )

ഭൂമിക്കു ചരമം ?

ഭൂമിക്കു ചരമം ?
ദേവൻ തറപ്പിൽ
-------------------
കണ്ടൽ ചെടികളും കണ്ണീർതടാകവും
കൊത്തിപ്പെറുക്കി തുണ്ടമാക്കി 
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു തീരം വെളിപ്പിച്ച കാടിനും !
പകലും കറുപ്പിച്ചു പാടത്തെ നെല്ലിനും
പതിരായി പിണമായുണങ്ങിയെങ്ങും
പിടയുംബുൾഡോസറിൽഅമരുന്നുപാടം
തുടികൊട്ടി മിഴിനീരിൽ പച്ചിലക്കാടു
രാസംപുരണ്ടു കരിയുന്നു കൃഷികളും !
വിഷവായുചീറ്റുന്നു കൽപകത്തിൻനീരു
നേരിന്റെനോവിൽ തീയിലകൾ പാറി
തേങ്ങുന്ന മരതകക്കുന്നിന്റെ നൊമ്പരം
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു തീരം വെളുപ്പിച്ച കാടിനും
ത്വരയുണ്ടു പകയുണ്ടു ഭൂമിക്കു മരണത്തി-
ലസുരജന്മങ്ങളിൻ കൈക്കരുത്തിൽ !
നദികളും,തോടുകൾകായൽമുറിച്ചും
വരുതിയിൽ വളയിട്ടു കോണ്‍ഗ്രീറ്റുമേടുകൾ
തിരതേടി നീറുന്ന മാനുഷ്യജന്മങ്ങൾ
നിലയില്ലാ നിലതെറ്റിച്ചുഴിയിലായി
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു് തീരം വെളുപ്പിച്ച കാടിനും !
ഹരിതവർണ്ണങ്ങൾ രൗദ്രഭാവംപൂണ്ടു
തിരതേടി പകയിലും പുകയുന്നുപർവ്വതം
നീരിന്റെ ഉറവകൾ നീർത്തടക്കുഴികളും
നിഴൽതീർത്ത മറപറ്റി മണിമന്ദിരങ്ങളും
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു തീരം വെളുപ്പിച്ച കാടിനും
ത്വരയുണ്ടു പകയുണ്ടു ഭൂമിക്കുമരണത്തി -
ലസുരജന്മങ്ങളിൻ കൈക്കരുത്തിൽ
പ്രകൃതിയിൽ നറുമേനി വിളയിച്ചനെൽമണി-
ക്കതിരോന്റെ പാടോം വിവസ്ത്രയാക്കി !
ഭൂമിതൻ മാറും പിളർന്നിട്ടു പകതീർത്തു
പൊങ്ങുന്നു മിന്നും സൌധങ്ങളെങ്ങും
ത്വരയുണ്ടു പകയുണ്ടു ഭൂമിക്കുമരണത്തി -
ലസുരജന്മങ്ങളിൻ കൈക്കരുത്തിൽ
പൂങ്കാവനങ്ങൾ സ്മൃതിയായി,ശിലയായി,
രമ്യഹർമ്മങ്ങൾ ശിഖണ്ഡങ്ങൾ തീർത്തു
പകയോടെ,മാന്തിയും,കീറിയും ധരണി
പകതീർത്തു കോണ്‍ഗ്രീറ്റു മരുഭൂമിയാക്കും
ത്വരയുണ്ടു പകയുണ്ടു ഭൂമിക്കു മരണത്തി-
ലസുരജന്മങ്ങളിൻ കൈക്കരുത്തിൽ
ഇരുളിന്റെ മറവിലും ഇരുൾതേടി നിയതങ്ങൾ
ഇടിവാളായിതിഹാസപ്പോരുൾതീർക്കുന്നോർ
പൈതൃക കാഴ്ചകൾ പാഴ്മരത്തിൽ രചി-
ച്ചിതിഹാസ സംസ്ക്കാര,സ്മാരകം തീർക്കണം
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു തീരം വെളിപ്പിച്ച കാടിനും
ത്വരയുണ്ടു,പകയുണ്ടു,ഭൂമിക്കു മരണത്തി-
ലസുരജന്മങ്ങളിൻ കൈക്കരുത്തിൽ
അധികാരഗർവ്വിൽ വമിക്കും ദുർഗന്ധം
പ്രക്രുതിതൻ ദുര്യോഗകഴുമരക്കാഴ്ചകൾ
വിങ്ങുന്നു ഭൂതലം,പുകയുന്നശാന്തികൾ
സഹ്യന്റെ നെഞ്ചിലും കനലിന്റെവാളുകൾ
അലറിക്കരയും ആർത്തനാദങ്ങൾ
അട്ടഹാസങ്ങൾ കണ്ണുനീർക്കനവുകൾ
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു തീരം വെളിപ്പിച്ച കാടിനും
പകലിന്റെ ഭീകരത കണികണ്ടു കാണികൾ
പതറുന്നു പകലോന്റെ വരവിനായി
പുകയുന്നു ഭൂമി പുകതുപ്പും കുഴലിനും
പകയുണ്ടു തീരം വെളിപ്പിച്ച കാടിനും
ത്വരയുണ്ടു,പകയുണ്ടു,ഭൂമിക്കു മരണത്തി-
ലസുരജന്മങ്ങളിൻ കൈക്കരുത്തിൽ
(ദേവൻ തറപ്പിൽ )