കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label സ്ത്രീ. Show all posts
Showing posts with label സ്ത്രീ. Show all posts

Sunday, 27 September 2015

സ്ത്രീ

മനസ്മൃതി പുണർന്നു 
പുംഗവൻ ,
ജനിച്ചത്‌ 
വായുവിലും ,
ആകാശത്തുമല്ല 
സ്ത്രീയുടെ 
പവിത്ര 
ഗർഭപാത്രത്തിൽ ......

മുലയൂട്ടുന്നവൾക്ക് 
അക്ഷരം വിലക്ക് ,
അവൾ 
രചിച്ച അക്ഷരം 
കൈകളിലെടുക്കാം .
അവളുടെ നിഴൽ 
വീണാൽ ,
സന്യാസിയുടെ 
ലിംഗം ഉദ്ധരിക്കും 
അവൾ ,
അശകുനം ,
സന്യാസി ഗർജ്ജിച്ചു 
മാറി നിൽക്ക് 
കുടലെ ......

Sunday, 27 July 2014

സ്ത്രീ

കയ്യും,കാലും,വൃണങ്ങളും കെട്ടി -
പുഴുവരിച്ച ശരീരവുമായിട്ടു ,
രണ്ടുനാൾ മുമ്പേ പമ്പയാമാറ്റിൽ
സ്നാനം ചെയ്തിടുന്നോർക്കില്ലശുദ്ധം ?
പ്രകൃതി നല്കിയ വാരദാനമല്ലയോ
ആർത്തവമെന്ന പ്രക്രിയ തന്നെയും
ആർത്തവത്തീലധികമശുദ്ധികൾ
പേറിക്കേറുന്നുതെത്രയോ പേരിന്നു ?