കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ..!. Show all posts
Showing posts with label ..!. Show all posts

Sunday, 4 October 2015

നരഭോജികൾ ,..!

ദാദ്രിയിൽ
നരഭോജികൾ ..
മതേതരത്തിന്റെ
ഉൾക്കാമ്പ്
മുറിച്ച ,
ഹിംസ ......
ഗോമാംസം
ഭക്ഷിച്ചാൽ
ഭാരതത്തിന്റെ
ജനാധിപത്യം
മരിക്കും ....?
അഹിംസയിൽ
ഗാന്ധിജി
നേടിയത്
നരഭോജനമല്ല ,
നരരക്ഷയാണ് ...!
മതേതരവും ,
ജനാധിപത്യവും
തൂക്കുകയറിൽ
ആടുമ്പോൾ ,
കണ്ണു കെട്ടി
കളിക്കുന്നു
ഭാരത ,
നീതിന്യായം ...?
ഉറങ്ങുന്ന നീതിയും
വിറങ്ങലിച്ച
മനുഷ്യനും ,
ഈ രാജ്യത്ത്
രക്ത പുഴ
ഒഴുക്കുമോ ....?

Saturday, 12 July 2014

ശിലകൾ..!

പൊന്നും പണങ്ങളും 
കാണവുമഭിഷേകോ -
മില്ലെങ്കിൽ ശിലകൾക്ക്‌ 
ജീവനുണ്ടോ ...? 
അല്ലെങ്കിലന്നന്നു 
ജീവിതം തള്ളുന്ന 
പട്ടിണിപ്പാവങ്ങൾ -
ദുഖമുണ്ടോ ...?
മണ്ടൻ മതത്തിന്റെ 
മട്ടുപ്പാവിൽ നോക്കി 
പണമെണ്ണി കൂട്ടുന്ന 
പിണ ദൈവമേ ...?
ശിലകളെ നിങ്ങൾ 
ഉറങ്ങുന്നു സുഷ്പതീയിൽ
ശിലകളിലെന്നെന്നും 
നിത്യംസൌഖ്യം !
എരിഞ്ഞു തീരും ജന -
അടിമത്ത മോചനം 
അവസാനം ദുഃഖ -
ശ്വാസത്തിലാണോ .?
ദേവൻ തറപ്പിൽ 
12/07/14,