കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label nokku kuuli oru pidichu pari. Show all posts
Showing posts with label nokku kuuli oru pidichu pari. Show all posts

Monday, 20 May 2013

നോക്കുകൂലി ഒരു ,
പിടിച്ചു പറിയോ ?
--------------
സംഘടിത ശക്തിയിൽ 
സംഘമായി ചേർന്നു ,
ബാലിശ മുഖങ്ങളാൽ ,
ചോര വീഴ്ത്തുംഗുണ്ടകൾ !

പണം തട്ടും പരിഷ്കൃത ,
ലോകോപഹാസ്യമായി ,
നിയത്ത്രണം ലെവലേശ -
മില്ലാത്ത സംഘങ്ങൾ !

നാണമില്ല മാനമില്ല ,
തർക്കമില്ല തൊഴിലിനു ,
കൂട്ടു കൂടി ഭീഷണിയിൽ ,
വിലപേശി കൊള്ളയെങ്ങും !

നിതിയിന്നു കണ്ണു കെട്ടി ,
കാവലാളായി നിന്നിടുമ്പോൾ ,
ജനത്തിന്നു നീതിയെന്നും ,
അകലെയല്ലോ ???

സത്യത്തിൻ നിലകൊണ്ട ,
നേതാവെപ്പുറത്താക്കാൻ ,
ചെന്നായിൻ തോലിട്ട ,
മൃഗങ്ങളിന്നു !!

അവകാശം നേടാനായ് ,
സംഘടനക്ക് രൂപമേകി ,
സംഘടിത ശക്തിയിന്നു ,
ഗുണ്ടകൾക്കു രൂപംനൽകി !

തൊഴിലാളി സംഘങ്ങളും ,
കരയുന്നു പറയുന്നു ,
അംഗസംഖ്യ കുറയുന്നു ,
ആണ്ടു തോറും സംഘത്തിൽ !

പണ്ടുസംഘ കൂട്ടായ്മ ,
അവകാശം നേടുവാനും ,
ഇന്നു നേതാക്കൾക്കു വേണം ,
എസി മുതൽ കോഴ വരെ !


മടിക്കാതെ ജനമോന്നായ് ,
എതിര്ത്തു തോൽപ്പിക്കണം ,
അല്ലെങ്കിൽ ജനങ്ങളെ ,
പാര്ട്ടി വിട്ടോടുക !

അകലുന്നു സംഘമെല്ലാം ,
ജനത്തിൽ നിന്നെറെയായ് ,
കാലമേറെ ചെന്നിടുമ്പോൾ ,
നേതാക്കളെ നിങ്ങൾ മാത്രം !!
ദേവൻ തറപ്പിൽ !!
( ഒരിക്കൽ നോക്ക് കൂലിയേക്കുറിച്ചു
എഴുതി ,എന്നാലും നാണം കെട്ട
ഈ പിടിച്ചു പറിക്കാർ നിർത്താത്തതു
കൊണ്ടാണ്‌ വീണ്ടും എഴുതാൻ
എന്നെ പ്രേരിപ്പിച്ചതു )